തലശ്ശേരി: മുസ്ലിം ലീഗ് കതിരൂർ പഞ്ചായത്ത് കമ്മിറ്റിയംഗം കതിരൂർ ഷജാബിൽ കൂറ്റേരിച്ചാൽ സി. ബഷീർ ഹാജി (69) നിര്യാതനായി. ഭാര്യ: ടി.പി.പി. ജമീല. മക്കൾ: ഷബീർ തോട്ടത്തിൽ, സമീർ (ഇരുവരും ദുബൈ), ഷബാബ് തോട്ടത്തിൽ (സെക്രട്ടറി കെ.എം.സി.സി ദുബൈ - തലശ്ശേരി മണ്ഡലം കമ്മിറ്റി), ഷഹീൻ തോട്ടത്തിൽ (എൻജിനീയർ), ഷക്കീല, ഷബാന. മരുമക്കൾ: പി.പി. നിസാർ (കോൺട്രാക്ടർ), പി.പി. മഹറൂഫ് (കുവൈത്ത്).