കണ്ണൂർ: ചാലാട് മസ്ജിദ് റോഡിൽ എൻ.പി. ആസാദ് (77) നിര്യാതനായി. പള്ളിക്കുന്ന് മേഖല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും അഴീക്കോട് മണ്ഡലം പ്രവാസി ലീഗ് ഭാരവാഹിയുമാണ്. പരേതരായ സൂപ്പിക്കുട്ടിയുടെയും നുച്ചിക്കണ്ടി നഫീസയുടെയും മകനാണ്. ഏറെക്കാലം ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ചാലാട് ശിഹാബ് തങ്ങൾ ട്രസ്റ്റ്, ചാലാട് മഹല്ല് മുസ് ലിം ജമാഅത്ത് എന്നിവയുടെ പ്രവർത്തക സമിതി അംഗമാണ്. ഭാര്യ: മീത്തലെ പീടികയിൽ ഖദീജ. മക്കൾ: എം.പി. സുനീദ്, എം.പി. റാഷിദ്. മരുമക്കൾ : ഫിറോസ, ഫാത്തിമത്തുൽ മിജ്ന. സഹോദരങ്ങൾ: എൻ.പി. മൊയ്തീൻ കോയ (ബനാന മർച്ചന്റ്, കണ്ണൂർ), നസീർ, പരേതനായ സിദ്ദീഖ്.