കാഞ്ഞങ്ങാട്: വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ ആശുപത്രിയിൽ മരിച്ചു. ഒടയംചാൽ ചെന്തളം കോളനിയിലെ പരേതനായ കാരിയന്റെയും കമ്മാടത്തിയുടെയും മകൻ ഗംഗാധരനാണ് (56) മരിച്ചത്. കഴിഞ്ഞദിവസം ഉച്ചക്കാണ് വീട്ടിൽ അവശനിലയിൽ കണ്ടത്. ഉടൻ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: രാജൻ, ലക്ഷ്മി, ജാനകി, പരേതനായ ഗോപാലൻ.