കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിനിയായ ഒഡിഷ സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബർഗാർ ജില്ലയിലെ രുചിക സാലിഹെ പള്ളിയിലെ റൂബി പട്ടേലാണ് (27) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടത്. ഹിന്ദി വിഭാഗം താരതമ്യ സാഹിത്യ പിഎച്ച്.ഡി വിദ്യാർഥിനിയാണ്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.