അഞ്ചരക്കണ്ടി: കുഴിമ്പാലോട് മെട്ടയിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു. കുഴിമ്പാലോട് മെട്ട സി.എച്ച്. രാമൻ ഗുരുക്കൾ സ്മാരക വായനശാലക്ക് സമീപം കോമത്ത് നാരായണൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കുഴിമ്പാലോട് മെട്ടയിൽ വെച്ചാണ് അപകടം. റോഡിന്റെ വശം ചേർന്ന് നടക്കുകയായിരുന്ന നാരായണനെ വേഗത്തിലെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റതിനെത്തുടർന്ന് അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന നാരായണൻ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: വി. ചന്ദ്രി. മക്കൾ: ജിഷ, സജേഷ്, സനോജ്. മരുമക്കൾ: കെ. അനിൽകുമാർ (മാച്ചേരി), പ്രിയങ്ക (മുരിങ്ങേരി), സജിന (കണ്ണാടി വെളിച്ചം). സംസ്കാരം ബുധനാഴ്ച 12ന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.