കൂത്തുപറമ്പ്: കണ്ണൂർ -കൂത്തുപറമ്പ് റോഡിൽ കിണവക്കലിന് സമീപം ബൈക്കിടിച്ച് വയോധികൻ മരിച്ചു.
കൂത്തുപറമ്പ് നീലിമ ഫയർവർക്സ് ഉടമയും കരാറുകാരനുമായ കാപ്പുമ്മൽ ജിസ്ന നിവാസിൽ വണ്ട്യായി ഭാസ്കരൻ (79) ആണ് മരിച്ചത്. കിണവക്കൽ കല്ലു കഫെക്ക് സമീപം തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. മത്സ്യം വാങ്ങുന്നതിന് കാർ നിർത്തി പുറത്തിറങ്ങിയതായിരുന്നു.
കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ ഉടൻതന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മക്കൾ: ജിഷ്ണ, ജിഷാന്ത്, ഷിജിത്ത്.