ബാലുശ്ശേരി: പൊന്നരം തെരുവിലെ കുറുങ്ങോട്ടിടത്തിൽ ദേവപ്രഭയിൽ ബാലൻ (68) നിര്യാതനായി. അക്കൗണ്ടന്റായിരുന്നു. പൊന്നരം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റാണ്. നാടക കലാകാരനും നന്മ സംഘടന അംഗവുമാണ്. ഭാര്യ: സുജാത. മക്കൾ: അമോഘ് (എച്ച്.ഡി.എഫ്.സി ബാങ്ക്, കോഴിക്കോട്), അഹസിഷ് (ആർമി, ഭോപാൽ). മരുമക്കൾ: ശ്രീലിന (ഓർക്കാട്ടേരി), ആഷ്ന (ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്). സഹോദരങ്ങൾ: സുശീല (വരദൂർ, വയനാട്), ശാന്ത (കോയമ്പത്തൂർ), ചന്ദ്രിക (കോയമ്പത്തൂർ). സഞ്ചയനം ശനിയാഴ്ച.