കോഴിക്കോട്: പരേതനായ പൊന്മാണിച്ചിന്റകം പി.എ. അബൂബക്കർ കോയയുടെ ഭാര്യ ബയറംവീട് കദീശബി (കച്ചു- 79) ഇടിയങ്ങര ബയറം വീട്ടിൽ നിര്യാതയായി. മക്കൾ: ബി.വി. ഹാഷിം (ആർ.ആർ അപ്പാരൽസ്), നിസാർ (ക്ലൈമാക്സ്), അബ്ദുൽ റഷീദ് (എച്ച്.ആർ ഡിസ്ട്രിബ്യൂഷൻ), ശിഹാബ് (ജിദ്ദ), ആമിനബി (ജിദ്ദ), ഫസീല, റഹീന. മരുമക്കൾ: ഒറ്റയിൽ സാലു (ജിദ്ദ), വായക്കസമാന്റകം സാദിഖ് (ഹിബ ഓയിൽസ്), കുഞ്ഞിത്താൻ മാളിയേക്കൽ സാദിഖ് (ടിംബർ മർച്ചന്റ്), പടിഞ്ഞാറെ തോപ്പിലകം റസീജ, മനന്തലയിൽ ഫബിത, സ്രാങ്കിന്റകം റിഫാന, പുത്തൻവീട് ഹിബ. സഹോദരങ്ങൾ: ബി.വി.സി. അഹമ്മദ് കോയ, പരേതയായ ആയിശബി.