ഉരുവച്ചാൽ: കുണ്ടേരിഞാലിലെ പരേതരായ പി.യു. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും ടി.വി. ശ്രീദേവിയമ്മയുടെയും മകൻ വിനോദ് കുമാർ (54) നിര്യാതനായി. ഏകത പരിഷത്തിന്റെ സജീവ പ്രവർത്തകനായി ഉത്തരേന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷമായി തമിഴ്നാട്ടിലെ മധുരയിൽ സി.ഇ.എസ്.സി.ഐ സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിന്നു. ഭാര്യ: പരേതയായ ബീന. മക്കൾ: ആദി, പരേതനായ അക്ഷയ്. സഹോദരങ്ങൾ: മോഹനൻ, ശോഭന (പാലപ്പുഴ), ഗീത (പുതിയതെരു), ലത (കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് തില്ലങ്കേരി ശാന്തിതീരം ശ്മശാനത്തിൽ.