ഇരിണാവ്: ഇരിണാവ് കുടുംബക്ഷേമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന എൻ.കെ. മഹമ്മൂദ് (85) നിര്യാതനായി. പഞ്ചായത്ത് വകുപ്പിൽ റിട്ട. ഹെഡ് ക്ലർക്കായിരുന്നു. സർവിസ് പെൻഷനേഴ്സ് യൂനിയൻ മുൻ ബ്ലോക്ക് കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പി. സൈനബ. മക്കൾ: റസിയാബി (റിട്ട. നഴ്സിങ് സൂപ്രണ്ട് കണ്ണൂർ ജില്ല ആശുപത്രി), സുബൈർ ഷാജി (സൗദി), സഹീറ ബാനു, പരേതയായ സാബിറ. മരുമക്കൾ: ഷാഫി, സമീറ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖരീം മാസ്റ്റർ, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ ഹാജി, ആസിമ.