പഴയങ്ങാടി: പുല്ലാഞ്ഞിട ജുമാ മസ്ജിദിനു സമീപത്തെ സുബൈദ മൻസിലിൽ സി.കെ. മൊയ്തീൻ കുട്ടി ഹാജി (74) നിര്യാതനായി. പുല്ലാഞ്ഞിട ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എം.പി. സുബൈദ. മക്കൾ: എം.പി. ഫൈസൽ (ഫവാസ സ്റ്റോർ പഴയങ്ങാടി), ഫൈറൂസ, ഫാസില, ഫവാസ. മരുമക്കൾ: പി.വി. റുക്സാന (പരിയാരം), പി. മുഹമ്മദലി ഹാജി (ദുബൈ), പി. ഹസ്സൻ ( കൊട്ടില ), റാശിദ് മുട്ടം (ദുബൈ). സഹോദരങ്ങൾ: മറിയം, ആയിഷ, പരേതരായ അബ്ദുറഹിമാൻ, ഹംസ, സാറ, ഫാത്തിമ.