കോഴിക്കോട്: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാലം ഹൽവ ബസാർ ശാഖ ലീഗ് പ്രസിഡന്റും വലിയങ്ങാടിയിലെ അരി ബ്രോക്കറുമായ ജവന്റകം ബീരാൻ കോയ (83) ഇടിയങ്ങര ടി.ബി ക്ലിനിക്കിന് പിൻവശം ചെമ്മങ്ങാട് റോഡിലെ വസതിയിൽ നിര്യാതനായി. കോഴിക്കോട് ലീഗ് റിലീഫ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: നടക്കാവ് മാളിയക്കൽ (ചേക്രാംവളപ്പിൽ), ആയിശബി. മക്കൾ: എൻ.എം. മൊയ്തീൻ കോയ (എക്സ് സൗദി) നാസർ.
മരുമക്കൾ: തോട്ടത്തിൽ ലൈല, കുഞ്ഞിത്താൻ മാളിയേക്കൽ റജീന. സഹോദങ്ങൾ: ജവന്റകം ബീവി, പരേതനായ സൈയ്താലി.