പുതിയങ്ങാടി: എടക്കാട് മൂർക്കനാട്ട് താമസിക്കും മേലാമ്പറ്റ മീനാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൂർക്കനാട്ട് ഗോപാലൻ നായർ. മക്കൾ: സരോജിനി, ഹരിദാസൻ (റിട്ട. സി.ആർ.പി.എഫ്), തങ്കമണി, പുഷ്പ, കൃഷ്ണദാസ്, സോമദാസൻ. മരുമക്കൾ: അനിത പാലത്ത്, പരേതയായ ലളിത, ദേവദാസൻ, പരേതനായ വിജയൻ. സഹോദരങ്ങൾ: മാളുക്കുട്ടിയമ്മ, ദേവയാനിയമ്മ, സതീദേവി, പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.