കോയമ്പത്തൂർ: ജമാഅത്തെ ഇസ്ലാമിയുടെ കോയമ്പത്തൂരിലെ ആദ്യകാല നേതാവും ഇസ്ലാമിയ എജുക്കേഷനൽ ട്രസ്റ്റ് സ്ഥാപക ട്രസ്റ്റികളിൽ ഒരാളുമായ കറുമ്പുകയിൽ താമസിക്കുന്ന നസീറുല്ല (77) നിര്യാതനായി. കറുമ്പുക ഇസ്ലാമിക് സ്കൂൾ കറസ്പോണ്ടൻറ്, മാനേജർ എന്നീ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അനീഷ ബത്തൂൾ. മകൾ: സഹീന ബത്തൂൾ (ജമാഅത്തെ ഇസ്ലാമി കോയമ്പത്തൂർ വനിത വിഭാഗം പ്രസിഡന്റ്). മരുമകൻ: അഹ്മദ് ഷരീഫ്.