തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ഉടുമ്പുന്തലയിലെ എം.കെ. ബാലചന്ദ്രൻ (68) നിര്യാതനായി. പരേതനായ എം. ഒണക്കൻ മാസ്റ്ററുടെയും എം.കെ. ജാനകിയുടെയും മകനാണ്. ഭാര്യ: പി. ലതിക (അധ്യാപിക, ടെക്നികൽ ഹയർ സെക്കൻഡറി സ്കൂൾ ചെറുവത്തൂർ). മക്കൾ: ബി. സുചന്ത് (എൻജിനീയർ ഐ.എസ്.ഡി.ബി കണ്ണൂർ), മീനാംബിക (മെഡിക്കൽ വിദ്യാർഥി തിരുവനന്തപുരം). മരുമകൾ: എം.പി. ഷമ്യ ഏഴിലോട് (അസി. പ്രഫ. എസ്.എൻ.ജി കോളജ് കോറോം). സഹോദരങ്ങൾ: വിലാസിനി (റിട്ട. അധ്യാപിക തായിനേരി സ്കൂൾ), ഭാനുമതി കണ്ടോത്ത്, പ്രേമ കുണിയൻ, ശൈലജ ഏഴിലോട്, ബേബി ജലജ (എസ്.ആർ.എം.ജി.എച്ച്.എസ് സ്കൂൾ രാംനഗർ), പരേതരായ രാധ നീലേശ്വരം, പരേതയായ സൗമിനി (റിട്ട. അധ്യാപിക ഉദിനൂർ സ്കൂൾ).