മട്ടന്നൂർ: ഉത്തിയൂർ പൗർണമിയിൽ നടുക്കണ്ടി മോഹനൻ (62) നിര്യാതനായി. ദീർഘകാലമായി മട്ടന്നൂരിൽ പൗർണമി ഓട്ടോ ഡ്രൈവറാണ്. ബുധനാഴ്ച രാവിലെ ഓട്ടോ ഓടിക്കുന്നതിനിടെ നായാട്ടുപാറയിൽ വെച്ച് കുഴഞ്ഞ് വീണതിനെതുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: നടുക്കണ്ടി രോഹിണി. ഭാര്യ: ദീപ. മക്കൾ: മിഥുൻ, മായ. മരുമകൻ: സീയൂഷ് മാച്ചേരി (ഐ.സി.ഐ.സി.ഐ കണ്ണൂർ). സഹോദരങ്ങൾ: നളിനി, വനജ, വേണു, ശൈലജ, വിജയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പൊറോറ നിദ്രാലയത്തിൽ.