പെരുമണ്ണ: പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പുനത്തിൽ കൃഷ്ണൻ മാസ്റ്റർ (75) നിര്യാതനായി. പെരുമണ്ണ എ.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പെരുവയൽ പഞ്ചായത്ത് ക്ലേ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, പുത്തൂർമഠം സ്കൂൾ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, പെരുമണ്ണ ദേശീയ കലാസമിതി പ്രസിഡന്റ്, പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: നളിനി. മക്കൾ: സനോജ് (ആർ.സി.എം, പൂവാട്ടുപറമ്പ്), ഷനിജ (ചാത്തമംഗലം ഗ്രാമപഞ്ചായത്ത്), ഷനീഷ് (പെരുമണ്ണ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: നിധിന, സന്തോഷ് (സിവിൽ പൊലീസ് ഓഫിസർ, സ്പെഷൽ ബ്രാഞ്ച്, കോഴിക്കോട്). ഐശ്വര്യ. സംസ്കാരം വെള്ളിയാഴ്ച 10ന് തറവാട്ടു ശ്മശാനത്തിൽ.