പച്ചിലക്കാട്: വയനാട് ജില്ലയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മൊയ്തു ഹാജിയുടെ ഭാര്യയും വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി എം.കെ. റിയാസിന്റെ (യാമ്പു, സൗദി അറേബ്യ) മാതാവുമായ മമ്മോക്കർ വീട്ടിൽ സൈനബ ഹജ്ജുമ (73) നിര്യാതയായി. മക്കൾ: സുബൈദ, ബഷീർ, റിയാസ്, റഷീദ, സജിന. മരുമക്കൾ: മാടക്കര മുഹമ്മദുകുട്ടി, ഹാരിസ് പെരിങ്ങോളൻ, നീലിക്കണ്ടി ഷാനിസ് ബാബു, സീനത്ത് കാഞ്ഞിരത്തിങ്കൽ, സീനത്ത് നെല്ലുള്ളതിൽ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് മില്ലമുക്ക് ജുമാ മസ്ജിദിൽ.