പയ്യന്നൂർ: അന്നൂർ കൊരവയലിലെ അറയുള്ള വീട്ടിൽ ദിനേശൻ (52) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.
പരേതനായ ചിണ്ടൻ പൊലീസിന്റെയും റിട്ട. അധ്യാപിക തമ്പായിയുടെയും മകനാണ്. ഭാര്യ: രേഖ. മക്കൾ: പാർവതി ദിനേശ്, സൂര്യ പൊതുവാൾ. സഹോദരങ്ങൾ: മണി, വിനീത്. സംസ്കാരം പിന്നീട്.