പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ തെക്കുമ്പാട് കടവിലെ പുതിയ പുരയിൽ ഹൗസിൽ കളപ്പുരയിൽ ഇബ്രാഹിം (93) നിര്യാതനായി. ദീർഘകാലം ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: പുതിയപുരയിൽ കുഞ്ഞായിഷ.
മക്കൾ: നസീമ, റഫീഖ്, ഹാശിം, ശാദുലി, ഹസ്സൻ, സാദിഖ് (അഞ്ചുപേരും റോയൽ പ്ലാസ, റോയൽ ക്രൗൺ സ്റ്റാറന്റ് പാർട്ണേഴ്സ്), പരേതയായ ഹഫ്സ.
മരുമക്കൾ: ടി.ടി.വി. മുഹമ്മദ് കുഞ്ഞി, മുഹമ്മദലി കണ്ണപുരം (ഖത്തർ), സഫൂറ, ജസീല (ഇരുവരും മാട്ടൂൽ), ഫാസില (മുട്ടിൽ), ശാജിറ (വിളയാങ്കോട്), ഇസ്രിയ (വളപട്ടണം). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ഹാജി, ഹസ്സൻ, ഫാത്തിബി.