രാമനാട്ടുകര: പഴയകാല വ്യാപാരിയും പി.ടി.എസ് ഹൽവ സ്റ്റാൾ ആൻഡ് ബേക്കറി ഉടമയുമായ പി.ടി. സുബ്രഹ്മണ്യൻ (80) നിര്യാതനായി. രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഭഗവതിക്കണ്ടി ശ്യാമള.
മക്കൾ: പി.ടി. സഗീഷ് (പി.ടി.എസ് ഹൽവ സ്റ്റാൾ ആൻഡ് ബേക്കറി രാമനാട്ടുകര), സുഷമ, സുലജ, സ്മിത.
മരുമക്കൾ: അണ്ടിപ്പറ്റ് ബാബു (പ്രിയ കൺസ്ട്രക്ഷൻസ് കടലുണ്ടി), സി. ശിവപ്രസാദ് (മലയാള മനോരമ), കെ.ടി. ബൈജു (അഹന മെറ്റൽസ് കോഴിക്കോട്), ടി.പി. ഷീന(തൊണ്ടയാട്).