ബാലുശ്ശേരി: പൊന്നരം തെരുവിലെ വടക്കെ പറമ്പിൽ പരേതനായ രാമന്റെ മകൻ ഷൺമുഖൻ (54) നിര്യാതനായി. പൊന്നരം തെരുക്ഷേത്രത്തിലെ വാദ്യകലാകാരനായിരുന്നു. മാതൃഭൂമി പത്രം മുൻ ഏജന്റും വിതരണക്കാരനുമായിരുന്നു. മാതാവ്: ദേവി. സഹോദരങ്ങൾ: രാജൻ (ഗുഡ്സ് ഓട്ടോ), ശാന്ത (മണിയൂർ), ഗീത (ആസ്റ്റർ മിമ്സ് ആശുപത്രി കോഴിക്കോട്), ചന്ദ്രൻ (പൊന്നരം തെരു ഗണപതിക്ഷേത്രം ഓഫിസ്). സഞ്ചയനം: ബുധനാഴ്ച.