നാദാപുരം: എടച്ചേരി ചുണ്ടയിൽ മരുന്നോളി ഗോപാലക്കുറുപ്പ് (80) നിര്യാതനായി.
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സി.പി.എം ചുണ്ടയിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. റിട്ട. വില്ലേജ് മാനായിരുന്നു.
ഭാര്യ: പത്മിനി. മക്കൾ: എം. സുരേഷ് ബാബു (സി.പി.എം ചുണ്ടയിൽ ബ്രാഞ്ച് സെക്രട്ടറി, എടച്ചേരി സർവിസ് സഹകരണ ബാങ്ക് സ്റ്റാഫ്), ശ്രീജിത്ത് (സെക്യൂരിറ്റി സ്റ്റാഫ്, ഒഞ്ചിയം സർവിസ് സഹകരണ ബാങ്ക്), ശ്രീജ. മരുമക്കൾ: ജലജ (അധ്യാപിക, ദാറുൽ ഹുദ സ്കൂൾ നാദാപുരം), റീന.