നീലേശ്വരം: ചെമ്മാക്കരയിലെ മഠത്തിൽ ഭാരതി (87) നിര്യാതയായി. കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ അനന്തരവളാണ്. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ കാരണവർ. മക്കൾ: എം. ജയരാജൻ, പവിത്രൻ (പത്തനംതിട്ട), കനകാംബരൻ (അനുഗ്രഹ സ്റ്റുഡിയോ ചായ്യോത്ത്), വത്സല, വിനോദ് (മൈമൂൺ സ്റ്റുഡിയോ നീലേശ്വരം), സുഗന്ധി (ഒടയംചാൽ) പരേതനായ സുധാകരൻ. മരുമക്കൾ: ഭാനുമതി (വെള്ളൂർ), ഉഷ (മടക്കര ), ഷീജ ( പത്തനംതിട്ട ഗൾഫ് ), ഷീബ (പട്ടേന), ശ്രീധരൻ (മുക്കട), രജിത ( മേൽപ്പറമ്പ് ), മധു ( ഒടയൻചാൽ).