ന്യൂമാഹി: ഷാർജയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കുറിച്ചിയിൽ ഈയ്യത്തുങ്കാട് പാറക്കണ്ടി ഹൗസിൽ മഹേഷ് (47) താമസസ്ഥലത്ത് വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ എം. നാരായണന്റെയും മാധവി അമ്മയുടെയും മകനാണ്. സഹോദരൻ: പി. മനോജ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.