ഉരുവച്ചാൽ: സാമൂഹിക സാംസ്കാരിക പ്രവർത്തകനും ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ചിത്രകലാ അധ്യാപകനുമായ ശിവപുരം സംഗീതത്തിലെ കെ. ജോയ്കുമാർ (63) നിര്യാതനായി. പിതാവ്: പരേതനായ പി.കെ. കുമാരൻ. മാതാവ്: മാലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കുഞ്ഞിമ്മാത. ഭാര്യ: ഷെർലി. മക്കൾ: സംഗീത് (പിഎച്ച്.ഡി വിദ്യാർഥി), ശ്രീരാഗ് (എം.ബി.എ വിദ്യാർഥി). സഹോദരങ്ങൾ: ജ്യോതി കോളോത്ത് (സയൻസ് പാർക്ക് ഡയറക്ടർ കണ്ണൂർ), ജ്യോത്സ്ന (അധ്യാപിക കൂത്തുപറമ്പ് എച്ച്.എസ്.എസ്), പരേതയായ ജയന്തി.