കോവൂർ: പാലാഴി എം.എൽ.എ റോഡിൽ ചന്ദനപുറത്തു സി.പി. ചന്ദ്രശേഖരൻ (73) നിര്യാതനായി. പി.ഡബ്ല്യു.ഡി കോൺട്രാക്ടറായിരുന്നു. അമൃത റെസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: രാധ. മക്കൾ: രതീഷ് (കെ.എസ്.ആർ.ടി.സി), രഞ്ജിത്ത് (എസ്.എം.എം.എച്ച്.എസ്.സി രായേരിമംഗലം താനൂർ), രമ്യ. മരുമക്കൾ: ഷിജു (മിലിറ്ററി), സിൻസി, വിപിന. സഹോദരങ്ങൾ: ശ്രീമതി, പരേതരായ ജാനകിയമ്മ, പത്മനാഭൻ നായർ, ശ്രീധരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.