നെല്ലിക്കോട്: കുടിൽതോട് ചിത്രശില ഹൗസിൽ പി.എം. സദാനന്ദൻ (മനയിൽ- 81) നിര്യാതനായി. ഗ്വാളിയോർ റയോൺസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്, എസ്.എഫ്.സി.ടി.എസ്.എ സംസ്ഥാന കമ്മിറ്റി മെംബർ, സി.പി.എം നെല്ലിക്കോട് ലോക്കൽ കമ്മിറ്റി മെംബർ, നെല്ലിക്കോട് ലോക്കൽ റെഡ് വളന്റിയർ ക്യാപ്റ്റൻ സി.പി.എം തൊണ്ടയാട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മാവൂർ ഗ്വാളിയർ റയോൺസ്, എ.ഡബ്യൂ.എച്ച് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: രുഗ്മിണി. മക്കൾ: എസ്.ആർ. കൽമദാസ് (അധ്യാപകൻ ചേളന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂൾ), ജ്യോതി മർഗസ് (ബിസിനസ്). മരുമക്കൾ: മഞ്ജുള (മമ്മാസ് ഡേ കെയർ), സ്മിത. സഹോദരങ്ങൾ: കുഞ്ഞുലക്ഷ്മി, ദേവയാനി, കൃഷ്ണകുമാർ (റിട്ട. പി.ഡബ്യൂ.ഡി എൻജിനീയർ), ദേവദാസ് (റിട്ട. കമീഷ്ണർ ഓഫിസ്), രാജൻ (റിട്ട. കെ.എസ്.ഇ.ബി), പരേതനായ സോമനാഥൻ. സഞ്ചയനം തിങ്കളാഴ്ച.