സുൽത്താൻബത്തേരി: സെന്റ് മേരീസ് കോളജ് മുൻ പ്രൻസിപ്പൽ പ്രഫ. സണ്ണി മാത്യു (67) നിര്യാതനായി. നിലമ്പൂർ ചുങ്കത്തറ എം.ജി.എം ഹൈസ്കൂൾ പ്രധാനാധ്യാപകൻ സി.വി. മത്തായിയുടെ മകനാണ്. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗമായും ബത്തേരി വൈ.എം.സി.എ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ നിലമ്പൂർ ചുങ്കത്തറ ഓർത്തഡോക്സ് വലിയ പള്ളിയിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന്. ഭാര്യ: ലിസി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അഗ്രികൾചറൽ ഡിപ്പാർട്ട്മെന്റ്). മക്കൾ: മിഥുൻ (യു.എസ്), ധന്യ (ബംഗളൂരു). മരുമക്കൾ: ജോജി മാത്യു (ബംഗളൂരു), അഞ്ജു (യു.എസ്).