തളിപ്പറമ്പ്: പട്ടുവം അരിയിൽ കുണ്ടത്തിലെ ഇടച്ചേരിയൻ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കരക്കാടൻ കണ്ണൻ. മക്കൾ: ചന്ദ്രൻ (അരിയിൽ), ശകുന്തള കടമ്പേരി (കണ്ണൂർ ജില്ല ആശുപത്രി ജീവനക്കാരി), സുമിത്ര (കടമ്പേരി), ലക്ഷ്മി, സരസ്വതി (ഇരുവരും അരിയിൽ), പരേതയായ രമണി. മരുമക്കൾ: രവീന്ദ്രൻ (മുതുവാനി), സതീശൻ (അഴീക്കോട്), രാജൻ ജോസ് (അഴീക്കൽ), പരേതരായ ബാലൻ, പ്രേമരാജൻ.