കമ്പളക്കാട്: ഉസ്താദ് നഗറിലെ പുഴക്കല്‍ അബ്ദുല്ല മുസ്ലിയാര് (74) നിര്യാതനായി. കെല്ലൂര്‍ അഞ്ചാംമൈലിലെ പരേതനായ പുഴക്കല്‍ ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളിലും വയനാട്ടിലെ അമ്പലവയല്‍, മടക്കിമല സ്കൂളുകളിലും അറബി അധ്യാപകനായിരുന്നു. കമ്പളക്കാട്, മീനങ്ങാടി, മുളപറമ്പത്ത്, കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലും മദ്റസ അധ്യാപകനായി 60 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഫാത്തിമ ഇടത്തില്‍. മക്കള്‍: നൗഫല്‍, നസീമ, നിസാര്‍, നസീറ, നജീബ. മരുമക്കള്‍: നാസര്‍ തലപ്പുഴ, ബഷീര്‍ വെള്ളമുണ്ട, ഇഖ്ബാല്‍ വൈത്തിരി, ഷമീന കൂളിവയല്‍, ഫാത്തിമ പടിഞ്ഞാറത്തറ. സഹോദരങ്ങള്‍: പാത്തുട്ടി, പരേതരായ മൊയ്തു മുസ്ലിയാര്, അന്ത്രു മസ്ലിയാര്‍.