കോഴിക്കോട്: മലാപ്പറമ്പ് രാമാനന്ദാശ്രമത്തിലെ വേലായുധാനന്ദ സ്വാമി (101) നിര്യാതനായി. കടലുണ്ടി സ്വദേശിയായ സ്വാമി 16 വയസ്സ് കഴിഞ്ഞപ്പോഴാണ് സന്ന്യാസത്തിലേക്ക് എത്തിയത്.
മണ്ണൂർ രാമാനന്ദ ഗുരുവിന്റെ പ്രധാന ശിഷ്യനാണ്. 40 വർഷമായി മലാപ്പറമ്പ് രാമാനന്ദാശ്രമത്തിലായിരുന്നു ആത്മീയ പ്രവർത്തനങ്ങൾ നടത്തിയത്. സാധാരണ രീതിയിൽ സമാധിയിരുത്തുന്നതാണ് പതിവെങ്കിലും തന്നെ ദഹിപ്പിക്കണമെന്ന് സ്വാമി നേരത്തെ തന്നെ എഴുതിവെച്ചിരുന്നു. അതുപ്രകാരമാണ് മരണാനന്തര ചടങ്ങുകൾ നടത്തിയത്. മലാപ്പറമ്പ് രാമാനന്ദാശ്രമത്തിലും തുടർന്ന് പാലക്കാട് മങ്കര രാമാനന്ദാശ്രമത്തിലും പൊതുദർശനം നടത്തി. അതിനുശേഷം ഐവർമഠത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.