പൂനൂർ: റിട്ട. അധ്യാപകനും കവിയുമായ കാന്തപുരം നാറാണത്ത് എൻ. അബ്ദുല്ല മാസ്റ്റർ (85) നിര്യാതനായി. പൂനൂർ ജി.എം.യു.പി, മങ്ങാട് എ.യു.പി, ചോയിമഠം എ.എം.എൽ.പി സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത എഴുതിയിട്ടുണ്ട്. ഭാര്യ: മറിയം വട്ടക്കണ്ടി. മക്കൾ: എം.എ. സാജിദ് (അധ്യാപകൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂർ), എം.എ. ഷമീർ (മാതൃഭൂമി സീനിയർ മെക്കാനിക്കൽ എൻജിനീയർ രാമനാട്ടുകര), ഷബ്ന (ഫാർമസിസ്റ്റ് ഫാമിലി ഹെൽത്ത് സെന്റർ പനങ്ങാട്), ഷബീബ. മരുമക്കൾ: റിയാസ് (അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായണ്ണ), ഹൈസം മുഹമ്മദ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഡോ. സമീറ (ഗൈനക്കോളജിസ്റ്റ് ക്രസന്റ് ഹോസ്പിറ്റൽ രാമനാട്ടുകര).