പത്തിരിപ്പാല: ആദ്യകാല കമ്യൂണിസ്റ്റ്, കർഷക തൊഴിലാളി നേതാവ് അകലൂർ ഉണിക്ക് മരത്ത് പ്രഭാകരൻ നായർ (മണി നായർ -89) നിര്യാതനായി. കർഷക തൊഴിലാളി സമരങ്ങളുടെ മുന്നണി പടയാളിയുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ 1957ൽ അംഗമായിരുന്ന മണി നായർ സി.പി.എം അകലൂർ നെല്ലുകുത്താമ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ദീർഘകാലം സി.പി.എം ലക്കിടി പേരൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക സംഘം നേതാവുമായിരുന്നു. പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതിയമ്മ. മക്കൾ: പുഷ്പലത, നാരായണൻകുട്ടി, സതീദേവി, കുമാരി. മരുമക്കൾ: ദേവിക, വേണുഗോപാലൻ, മോഹൻദാസ്, പരേതനായ മോഹൻദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.