വാടാനപ്പള്ളി: ഇടശ്ശേരി സി.എസ്.എം സെൻട്രൽ സ്കൂളിന് സമീപം താമസിക്കുന്ന അറക്കവീട്ടിൽ കുഞ്ഞിമോന്റെ മകൻ അബ്ദുൽ ജലാൽ (60) നിര്യാതനായി. ഭാര്യ: സാബിറ. മകൻ: മുഹമ്മദ് ഷാ (ദുബൈ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വാടാനപ്പള്ളി തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.