പയ്യന്നൂർ: വെള്ളൂർ കണിയേരിയിലെ റിട്ട. അധ്യാപിക എ. ലീലാമണി (69) നിര്യാതയായി. എ.യു.പി സ്കൂൾ കൈതക്കാട് ജി.എം.എൽ.പി സ്കൂൾ കുഞ്ഞിമംഗലം, ജി.സി.യു.പി സ്കൂൾ കുഞ്ഞിമംഗലം, വെള്ളൂർ ഹൈസ്കൂൾ, പെരിങ്ങോം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. എരുവട്ടിയിലെ പരേതരായ കുഞ്ഞിരാമന്റെയും അതിയടത്ത് മാധവിയുടെയും മകളാണ്. ഭർത്താവ്: വി.കെ. രമേശൻ (റിട്ട. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: റിസ്വിക്ക് (ശുചിത്വ മിഷൻ, വയനാട്), അഷ്ണ. സഹോദരങ്ങൾ: വിജയൻ, ഭാർഗവൻ, ലക്ഷ്മി, ലളിത. മരുമകൻ: ശ്യാം (ഐ.ടി, ബംഗളൂരു).