തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിഷ്യൻ, ട്രെയിൻ തട്ടി മരിച്ചു. പേക്കടം സ്വദേശി എം. രാജൻ (56) ആണ് മരിച്ചത്. തൃക്കരിപ്പൂർ റെയിൽവേ പ്ലാറ്റ്ഫോമിലാണ് അപകടം. ബംഗളൂരു യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിന്റെ ബോഗിയിടിച്ച് പാളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പേക്കടത്തെ വാർപ് മേസ്ത്രി പരേതരായ സി. കുഞ്ഞിരാമന്റെയും എം. മാധവിയുടെയും മകനാണ്. ഭാര്യ: പി. ബിന്ദു. മക്കൾ: സുരഭി, സുരജ, സൂര്യ. സഹോദരങ്ങൾ: വിജയൻ, ഗംഗാധരൻ, ചന്ദ്രമതി, കുഞ്ഞിക്കണ്ണൻ.