കുന്ദമംഗലം: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആനപ്പാറ കുറുക്കൻകുന്നുമ്മൽ മുഹമ്മദ് റിനാഷ് (18) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഇരു ബൈക്കുകൾ ഇടിച്ചുണ്ടായ അപകടത്തിലാണ് റിനാഷിന് പരിക്കേറ്റത്. പിതാവ്: ഇസ്ഹാഖ് ചാലിയം. മാതാവ്: റഹീന. സഹോദരി: റിൻഹ ജബിൻ.