പേരാമ്പ്ര: ബൈപാസ് റോഡിൽ കാർ പിക്കപ്പ് ജീപ്പിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡിൽ കുന്നത്ത് കുനിയിൽ ആദർശ് (20) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 3.30ന് പേരാമ്പ്ര ഇ.എം.എസ് ആശുപത്രി ജങ്ഷനു സമീപമായിരുന്നു അപകടം. ബൈപാസിലൂടെ കക്കാട് ഭാഗത്തുനിന്ന് വന്ന കാർ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ മറ്റു രണ്ടുപേർക്കും പരിക്കേറ്റിരുന്നു. പിതാവ്: പുതുക്കാട്ട് തടത്തിൽ ആന്റണി (സിബി). മാതാവ്: ഷീന. സഹോദരി: ആതിര.