താമരശ്ശേരി: കൂടത്തായിക്കടുത്ത് ഇരുതുള്ളി പുഴയിലെ തോട്ടത്തിൽ കടവിന് സമീപം കൂടത്തായി പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഓമശ്ശേരി മങ്ങാട് പുറായിൽ സജീവൻ (44) ആണ് മരിച്ചത്. മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതിവീണ് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് ചെറിയ പരിക്കുകളുണ്ട്. വസ്ത്രവും ചെരിപ്പും ഫോണും സമീപത്തുനിന്ന് കണ്ടെടുത്തു. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല കൈയിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനാണ്. താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതരായ രാമൻകുട്ടി- ശാന്ത ദമ്പതികളുടെ മകനാണ് സജീവൻ. സഹോദരി: ബേബി ലത.