ആനക്കര: വിദ്യാര്‍ഥിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂര്‍ കൊട്ടാരത്തില്‍ അൻവർ- റസിയ ദമ്പതികളുടെ മകൻ അൽഅമീനാണ് (13) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തൃത്താല പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തി. തുടര്‍ന്ന് പട്ടാമ്പിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിൽ രാത്രി 11 മണിയോടെയാണ് മൃതദേഹം കുളത്തിൽനിന്ന് പുറത്തെടുത്തത്. തൃത്താല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. കുമരനെല്ലൂര്‍ ഗവ:ഹയര്‍ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: റസിയ. സഹോദരങ്ങള്‍: സനഫാതിമ , അംന ഷഹ് സിന്. വെള്ളിയാഴ്ച പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ തുടർ നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടിലും കുമരനല്ലൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വെച്ചശേഷം അറക്കല്‍ പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി.