വടക്കഞ്ചേരി: പ്രഭാത സവാരിക്കിടെ സ്കൂട്ടറിടിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വടക്കഞ്ചേരി ചല്ലിത്തറയിൽ സിന്ധുവാണ് (58) മരിച്ചത്. കഴിഞ്ഞ നാലിന് പുലർച്ച 5.45ഓടെ ആയക്കാട് സ്കൂളിന് സമീപമായിരുന്നു അപകടം. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭർത്താവ്: നാരായണൻ. മക്കൾ: സജിത, സന്തോഷ്കുമാർ, സജുമോൻ. മരുമക്കൾ: രവികുമാർ, രജിത.