പാനൂർ: പാറാട് നൂഞ്ഞമ്പ്രത്ത് പുത്തൻപുരയിൽ കോരപ്രവന്റവിടെ കെ. കുമാരൻ (91) നിര്യാതനായി. ദീർഘകാലം സി.പി.എം നൂഞ്ഞമ്പ്രം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ നൂഞ്ഞമ്പ്രം ബ്രാഞ്ചംഗം, തൂവ്വക്കുന്ന് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ശാന്ത. മക്കൾ: പ്രസന്ന (മേക്കുന്ന്), പ്രസാദൻ (റിട്ട. പ്രധാനാധ്യാപകൻ, ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്കൂൾ, തലശ്ശേരി), പ്രഭ (റബർ ബോർഡ്, ശ്രീകണ്ഠപുരം), പ്രമോദ് (പാറാട് പെട്രോളിയം), പരേതയായ പ്രവിത. മരുമക്കൾ: ഇല്ലത്ത് ശ്രീധരൻ (അധ്യാപകൻ), നിഷി (തലശ്ശേരി റൂറൽ ബാങ്ക്), പ്രേമരാജ് (വടകര), ജീഷ്മ (പാറാട് പെട്രോളിയം).