മഞ്ഞൂറ: ഷിജു ജോസ് വളവി (48) മഡഗാസ്കറിൽ നിര്യാതനായി. എറണാകുളം വളവി കുടുംബാംഗം കുര്യൻ ജോസ് വളവിയുടെ പുത്രനാണ്. മാതാവ്: എൽസി ജോസ് അറക്ക പറമ്പിൽ. മഡഗാസ്കറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരുകയായിരുന്നു. ദീർഘകാലം മാനന്തവാടി വയനാട് സോഷ്യൽ സർവിസ് സൊസൈറ്റിയിലും മാണ്ട്യ, മാനന്തവാടി രൂപതകളിൽ ഓഡിറ്ററായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ബീന ഷിജു. മക്കൾ: ദിയ ഷിജു (ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ), റിയ ഷിജു, നിയ ഷിജു, (സെന്റ് ആൻസ് പബ്ലിക് ഇംഗ്ലീഷ് സ്കൂൾ വെള്ളമുണ്ട). സഹോദരങ്ങൾ: സൈജൻ ജോസ് (ഡൽഹി), ഷിനി ജെയിൻ, ഷില്ലി ബിജു, ഷീല ജോസ്, ആന്റോ ജോസ് (അധ്യാപകൻ കൊട്ടിയൂർ). സംസ്കാരം പിന്നീട് മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് പോൾസ് ചർച്ചിൽ.