ബദിയടുക്ക: കറുവത്തടുക്കയിലെ ടി.ആർ. ബാലകൃഷ്ണൻ നായർ (67) നിര്യാതനായി. എടത്തോട് അട്ടക്കണ്ടത്തെ പരേതരായ രാമകൃഷ്ണൻ പിള്ള-കമലാക്ഷി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: എം. കമലാക്ഷി. മക്കൾ: വിഷ്ണു പ്രസാദ് (ഉണ്ണി), ശിവ പ്രസാദ് (ഷിബു), ബ്രഹ്മദത്ത പ്രസാദ് (മനു). സഹോദരങ്ങൾ: ഉഷാകുമാരി (പൂക്കയം), ലളിത കുമാരി (കോളിച്ചാൽ), മായ (ബളാന്തോട്), പരേതനായ ജയകുമാർ (ചക്കിട്ടടുക്കം).