കല്ലടിക്കോട്: കരിമ്പ ഇടകുർശ്ശി കപ്പടം കുമ്പളപന്തലിൽ സലീമിന്റെ മകൻ ഷഹദ് (26) ബൈക്കപകടത്തിൽ മരിച്ചു. ഷഹദ് സഞ്ചരിച്ച ബൈക്ക് പാതവക്കിലെ അടയാള ബോർഡിലിടിച്ച് മറിഞ്ഞാണ് അപകടമെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മാച്ചാംതോട് ടർഫിനു സമീപം ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. കല്ലടിക്കോട്ട് ഭാഗത്തുനിന്ന് മണ്ണാർക്കാട്ടേക്കു പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ യുവാവിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിശ. സഹോദരങ്ങൾ: ഷാനൂപ്, ഷാഹിദ്, ഷബീബ്.