കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിയിൽ സ്വദേശിനി തിരുവനന്തപുരത്ത് കുഴഞ്ഞുവീണ് മരിച്ചു. ആവിയിലെ നഫീസയുടെ മകൾ ടി. ആയിഷയാണ് (55) മരിച്ചത്. കുടുംബശ്രീ മുൻ സി.ഡി.എസ് അംഗമായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തുള്ള സഹോദരിയുടെ അടുത്തേക്ക് പോയതായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് നാട്ടിലെത്തിച്ചു. മക്കൾ: ഇബ്രാഹിം, ഇർഷാദ് ആവിയിൽ (മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി). മരുമക്കൾ: സഫിയ, തഫ്സീറ