കണ്ണൂർ: പള്ളിക്കുന്ന് എടച്ചേരി വയലിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ലാവിന വില്ലയിൽ പുതിയവീട്ടിൽ രാജീവൻ (72) ബംഗളൂരുവിൽ നിര്യാതനായി. വിമുക്തഭടനും ജെറ്റ് എയർവേസിൽ സെക്യൂരിറ്റി ഓഫിസറുമായിരുന്നു. പിതാവ്: പാറയിൽ കുഞ്ഞിരാമൻ. മാതാവ്: പുതിയ വീട്ടിൽ നാരായണിയമ്മ. ഭാര്യ: പുത്തലത്ത് ഉമാലത. മക്കൾ: രഞ്ജു രാജീവ്, രാഖി രാജീവ് (ബംഗളൂരു). മരുമകൻ: ശ്രീജു നമ്പറോൺ (യു.എ.ഇ). സഹോദരങ്ങൾ: സുരേന്ദ്രൻ, രമേശ് ബാബു, പുഷ്പലത, സുഷമ, പരേതയായ സ്വർണലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്.