ഇരിക്കൂർ: ആയിപ്പുഴ തുമ്പോൽ ടൗൺ മസ്ജിദ് പരിസരത്തെ ഐ.എൻ.എൽ പ്രവർത്തകൻ വളപ്പിനകത്ത് കുന്നത്ത് ചെറിയ മേമി (68) നിര്യാതനായി. പട്ടാന്നൂരിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: വളപ്പിനകത്ത് റുഖിയ. മക്കൾ: അമീന, മുബഷിർ (ഐ.എസ്.സി ഫ്രൂട്ട്സ്, ഇരിക്കൂർ പാലം), റമീസ്, ഇസ്മായിൽ (മസ്കത്ത്), റംസീന, ഇസ്ഹാഖ്. മരുമക്കൾ: ഇബ്രാഹീം (നിടുവള്ളൂർ), ഹസനത്ത് (ബ്ലാത്തൂർ), റംസീന (പൈസായി), ആബിദ്.