പെരിങ്ങത്തൂർ: മുസ്ലിം ലീഗ് നേതാവും സുന്നി മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പെരിങ്ങത്തൂർ ഒലിപ്പിൽ പുതിയാണ്ടി പി. സുലൈമാൻ (63) നിര്യാതനായി. ചോതാവൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി, പെൻഷനേഴ്സ് ലീഗ് ജില്ല സെക്രട്ടറി, പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി, എസ്.എം.എഫ് മേഖല ജനറൽ സെക്രട്ടറി, കരിയാട് റെയ്ഞ്ച് മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി തുടങ്ങി നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ, മുസ്ലിം ലീഗ് കരിയാട് പഞ്ചായത്ത് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പരേതരായ പുതിയാണ്ടി മൊയ്തുവിന്റയും കുഞ്ഞിപാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മനോൾ ശരീഫ. മക്കൾ: ശഹാന, ശാഹിന, ശഹസാദ് (അധ്യാപകൻ, കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ, ട്രഷറർ, യൂത്ത് ലീഗ് ഒലിപ്പിൽ ശാഖ). മരുമക്കൾ: ശഹബീൽ പുനത്തിൽ (ഇന്റീരിയർ ഡിസൈനർ മേക്കുന്ന്), അഫ്നാസ് (മസ്കത്ത്). സഹോദരൻ: പുതിയാണ്ടി ഹമീദ് ഹാജി (ഖത്തർ).